ആലപ്പുഴ: ബിജെപിയിലേക്ക് അണികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതായി സിപിഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര ഏരിയ കമ്മറ്റികള്‍ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജില്ലയില്‍ വര്‍ഗ ബഹുജന സംഘടനകളുടെ സ്ഥിതി അതീവ ദയനീയമാണ്. ഭൂരിപക്ഷം സംഘടനകള്‍ക്കും താഴെത്തട്ടില്‍ യൂണിറ്റ് പ്രവര്‍ത്തനമില്ല. കടലാസിലും വര്‍ത്തമാനത്തിലും മാത്രം ജീവിക്കുന്ന സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു തടസമായതായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജാതി-മത സംഘടനകള്‍ ദ്രോഹിച്ചുവെന്ന് പറയാന്‍ കഴിയില്ല. എസ്എന്‍ഡിപി സഹായിച്ചെങ്കിലും പിന്നോക്ക വിഭാഗത്തിനു ഭൂരിപക്ഷമുള്ള മേഖലകളിലും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലും പ്രതീക്ഷ വിജയമുണ്ടായില്ല. ഭൂരിപക്ഷ നായര്‍ മേഖലകളിലും വോട്ടുകള്‍ ചോര്‍ന്നില്ല. തീരദേശ മേഖല പൂര്‍ണമായും എതിരായിരുന്നു. ധീവര, ക്രിസ്ത്യന്‍ സമുദായങ്ങള്‍ യുഡിഎഫിനു അനുകൂലമായ നിലപാടു സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐക്കെതിരെയും വിമര്‍ശനമുണ്ട്. മുന്നണി മര്യാദകള്‍ സിപിഎം പാലിച്ചെങ്കിലും സിപിഐ അതിനു തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: