ആലപ്പുഴ: നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം (ജുഡീഷ്യല്‍) ആര്. നടരാജന് പോലീസിന് നിര്‍ദ്ദേശം നല്കി. സ്വകാര്യ വ്യക്തിക്ക് അനധികൃത നിര്‍മ്മാണത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണത്തെ കുറിച്ച് അനേ്വഷിച്ച് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. കാര്‍ത്തികപ്പള്ളി സ്വദേശി വി.സി. കുര്യനാണ് നിലം നികത്തി അനധികൃത നിര്‍മ്മാണം നടത്തുന്നത്.
പള്ളിപ്പാട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മ്മാണം തുടര്‍ന്നു. നിലം നികത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ചെങ്ങന്നൂര്‍ ആര്‍ഡിഒ, കമ്മീഷനെ അറിയിച്ചു. നിര്‍മ്മാണം നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന് എതിരാണ്. ആര്‍ഡിഒയും പഞ്ചായത്ത് സെക്രട്ടറിയും നല്കിയ വിശദീകരണത്തില്‍ നിന്നും അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് വ്യക്തമായതായി കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു. ഇത് നിയമ വിരുദ്ധമാണെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: