മുംബൈ: താനെയിലെ ജനതാ സഹകാരി ബാങ്കിന്റെ (ടിജെഎസ്ബി) ഡയറക്ടര്‍ ബോര്‍ഡിന് ഇതാദ്യമായി മലയാളി ചെയര്മാന്. സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടിന്റെ അടിസ്ഥാനത്തില്‍ ആദ്യ അഞ്ചു ബാങ്കുകളുടെ പട്ടികയില്‍ പെടുന്ന ഈ ബാങ്കിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി. നന്ദഗോപാല്‍ മേനോന് തൃശൂര്‍ സ്വദേശിയാണ്. 30 വര്‍ഷമായി താനെയിലാണ്.
മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലായി പ്രവര്‍ത്തന ശൃംഖലയുള്ള ബാങ്കിന്റെ 2014 ഒക്ടോബര്‍ വരെയുള്ള നിക്ഷേപം 7,93,449 ലക്ഷമാണ്.
പുതിയ 11 അംഗ ബോര്‍ഡിന്റെ കാലാവധി 2020 വരെയാണ്. വിദ്യാധര്‍ വൈശ്യമ്പായന്‍, പ്രദീപ് താക്കൂര്‍ (വൈസ്ചെയര്‍മാന്‍), രമാകാന്ത് അഗര്‍വാള്‍, മധുകര്‍ ഖുത്താദെ, വിവേക് പട്കി, അനുരാധാ ആപ്തെ, നാംദേവ് മാണ്ഗെ, രമേഷ് കനാനി, ദിലീപ് സുലെ, കല്‍പ്പനാ റെയ്ക്കര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: