ശബരിമല: പുതുവര്‍ഷത്തെ വരവേറ്റ് സന്നിധാനത്ത് കര്‍പ്പൂരദീപം തെളിയിച്ചു. പതിനെട്ടാംപടിക്ക് താഴെ ആല്‍ത്തറയുടെ സമീപത്താണ് മാലോകര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്ന് കര്‍പ്പൂരദീപം തെളിയിച്ച് പുതുവത്സരം ആഘോഷിച്ചത്. മാനവ മൈത്രിയുടെ സ്നേഹസന്ദേശം പകര്‍ന്നാണ് ദീപകാഴ്ച്ച ഒരുക്കിയത്.
മണ്ഡല- മകരവിളക്ക് മഹോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ച്ചകളായി സന്നിധാ
നത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കര്‍പ്പൂര ദീപക്കാഴ്ച്ച ഒരുക്കുന്നതില്‍ നേതൃത്വം നല്കി, 2015 ന് സ്വാഗതമോതി. ഈ സമയത്ത് ക്യൂവിലുണ്ടായിരുന്ന അയ്യപ്പഭക്തരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പുതുവത്സര ആശംസകള്‍ നേര്‍ന്ന് പതിനെട്ടാം പടി കയറ്റിവിട്ടു.
മധുരപലഹാരവും വിതരണം ചെയ്തു. സ്പെഷ്യല്‍ ഓഫീസര്‍ എന്‍.രാമചന്ദ്രന്, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, എന്‍ഡിആര്‍.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയകുമാര്‍, ആര്‍എഎഫ്. അസി. കമാന്‍ഡന്റ് രാജേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: