കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ചരക്കു കൈകാര്യം ചെയ്യല്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ദുബായ് പോര്‍ട്ടിന്റെ തീരുമാനത്തില്‍ പ്രതിഷേധം. കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ് ഉള്‍പ്പെടെയുള്ള വിവിധ കയറ്റുമതി-വ്യാപാര സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. 3.48 ശതമാനം ചാര്ജ്വര്ധനവ് ഏര്‍പ്പെടുത്താനാണ് ദുബായ് പോര്‍ട്ട് അധികൃതരുടെ തീരുമാനം.
ചരക്ക് കണ്ടെയ്നറുകള്‍ക്കും കാലികണ്ടെയ്നറുകള്ക്കും ഇത് ഒരുപോലെ ബാധകമായിരിക്കും. ഇപ്പോള്‍തന്നെ അമിതചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി വല്ലാര്‍പാടം ടെര്മിനലിനെതിരെയുണ്ട്. ഇനിയും ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ അത് തുറമുഖത്തിന്റെ തകര്‍ച്ചക്ക് കാരണമാകും. ചേംബര്‍ ഓഫ് കൊമേഴ്സ്, സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം, കസ്റ്റംസ് ഹൗസ് ഏജന്റ്സ് അസോസിയേഷന്, സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: