മുഹമ്മ: പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ചേര്‍ത്തല എസ്എന്‍ കോളേജിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന വാഹന ഷോറൂം പഞ്ചായത്ത് പൂട്ടിച്ചു. വാഹന ഷോറൂമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തോട് അനുബന്ധിച്ച് സര്‍വീസ് സെന്റര്‍ ആരംഭിച്ചതാണ് പരിസരവാസികളുടെ ജീവിതം ദുസഹമാക്കിയത്. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തിനു പരാതി നല്കി. സ്പ്രേ പെയിന്റിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും സ്ഥാപന ഉടമ തയാറായില്ല. ഇതേത്തുടര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ സ്ഥാപനത്തിനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി. മാരാരിക്കുളം പോലീസെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ പഞ്ചായത്തു സെക്രട്ടറി സ്ഥാപനത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: