ഊര്‍ജ്ജരംഗത്ത് വലിയ കുതിപ്പിന് തുടക്കം കുറിക്കുന്നതായിരുന്നു നരേന്ദ്രമോദി സര്‍ക്കാറിന്റെ 2014-ലെ ഏഴു മാസത്ത ഭരണം. വകുപ്പു മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സുപ്രധാനസംരംഭങ്ങള് തുടങ്ങുകയും ചെറിയ കാലയളവില്‍ തന്നെ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.
രാജ്യമെമ്പാടും 2019 ഓടെ 24 മണിക്കൂറും ഊര്‍ജ്ജലഭ്യത എന്ന തീരുമാനമാണ് ഒന്ന്.
*ഊര്‍ജ്ജോത്പാദനവും പ്രസരണവും വിതരണവും ശക്തിപ്പെടുത്താനും ഉപഭോക്താക്കള്‍ക്കുള്ള ഫീഡറും മീറ്ററിങ്ങും വേര്‍തിരിക്കാനും നടപടിയായി.
*വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതി
*വൈദ്യുതി നിയമത്തിലും താരിഫ് നയത്തിലും ഭേദഗതികള്‍
എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ഒരോ സംസ്ഥാനത്തിനും അനുയോജ്യമായ കര്‍മ്മ പദ്ധതികളാണ് നടപ്പാക്കുന്നത്. 2016 ഒക്ടോബറോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. ദല്‍ഹിക്കും രാജസ്ഥാനും പദ്ധതികള്‍ തയാറായി. മറ്റ് സംസ്ഥാനങ്ങള്ക്കുള്ളവ തയ്യാറാകുന്നു.
* സ്മാര്‍ട്ട് ഗ്രിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ സ്മാര്‍ട്ട്ഗ്രിഡ് .
* ഗ്രാമ പ്രദേശങ്ങളിലെ ഫീഡര്‍ വേര്‍തിരിക്കാനും ഉപ-പ്രസാരണ, വിതരണ ശൃംഖല ശക്തിപ്പെടുത്താനും 2014-15 ബജറ്റില്‍ 43,033 കോടി രൂപയുടെ ദീനദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി പദ്ധതി .
* നഗര പ്രദേശങ്ങളിലെ ഉപപ്രസാരണ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും എല്ലാ തലങ്ങളിലും മീറ്ററിങ് ഏര്‍പ്പെടുത്താനും 32,612 കോടി രൂപയുടെ പദ്ധതി.
* 2014 ഡിസംബര്‍ 19ന് വൈദ്യുതി(ഭേദഗതി) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 2003ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്ന പുതിയ ബില്‍ ഊര്‍ജ്ജ രംഗത്ത് പരിഷ്ക്കരണങ്ങള്‍ക്ക് വഴി തെളിക്കും.
* ഊര്‍ജ്ജ മേഖലയിലെ പരിഷ്ക്കാരങ്ങള്‍ക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്പ്പറേഷന്. ദല്‍ഹിയിലെ ഊര്‍ജ്ജ പ്രസാരണം ശക്തിപ്പെടുത്താന്‍ 200 കോടി രൂപ അനുവദിച്ചു.
* ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ എന്‍എച്ച്പിസിയുടെ 240 മെഗാവാട്ട് ഉറി-2 വൈദ്യുത നിലയം, കാര്‍ഗിലില്‍ 44 മെഗാവാട്ട് ചുടക് ജലവൈദ്യുത പദ്ധതി, ലഡാക്കില്‍ 45 മെഗാവാട്ട് നിമോ-ബാസ്ഗോ ജലവൈദ്യുത പദ്ധതി. ലേയില്‍ നിന്ന് കാര്‍ഗിലിലേക്കും കാര്‍ഗിലില്‍ നിന്ന് ശ്രീനഗറിലേക്കും വൈദ്യുതി വിതരണ ലൈന്‍, മഹാരാഷ്ട്രയിലെ റെയ്ച്ചൂര്‍-ഷോലാപ്പൂര്‍ 765 കെവി വൈദ്യുതി പ്രസാരണ ലൈന്‍, നാഗ്പൂരിലെ 1000 മെഗാവാട്ട് ശേഷിയുള്ള മൗഡ സൂപ്പര്‍ താപ വൈദ്യുത പദ്ധതിയുടെ ആദ്യ ഘട്ടം. ഝാര്‍ഖണ്ഡില്‍ 765 കെവി റാഞ്ചി-ധര്മജയഗര്-സിപാട് പ്രസാരണ ലൈന്‍, മുസാഫര്‍പൂര്‍ താപവൈദ്യുത നിലയത്തിന്റെ 110 മെഗാവാട്ട് രണ്ടാം യൂണിറ്റ് തുടങ്ങിയവ ഇതില്‍ പെടുന്നു
775 കോടി രൂപയുടെ ഊര്‍ജ്ജ ക്ഷമതാ ദേശീയ ദൗത്യത്തിന് 2014 ആഗസ്റ്റില്‍ അനുമതി .
എല്‍ഇഡി വപ്ലവത്തിന് ഈ സര്‍ക്കാര്‍ തുടക്കമിട്ടു. ഊര്ജ്ജച്ചെലവു കുറയ്ക്കാനുള്ള വിവിധ പദ്ധതികളില്‍ മുഖ്യമാണിത്.
*എല്ലാ ഗവണ്മെന്റ് മന്ത്രാലയങ്ങളിലും വകുപ്പുകളിലും ബന്ധപ്പെട്ട ഓഫീസുകളിലും സിഎഫ്എല്‍, ഇന്കന്ഡസന്റ് ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍
* ഹുദ്ഹുദ് ചുഴലിക്കാറ്റിനു ശേഷം വിശാഖപട്ടണത്ത് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് 91,000 തെരുവ് വിളക്കുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ മാറ്റിസ്ഥാപിച്ചു.
ഊര്‍ജ്ജ രംഗത്തെ സഹകരണത്തിനുള്ള സാര്‍ക്ക് കരാര്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന 18-ാം സാര്‍ക്ക് ഉച്ചകോടിക്കിടെ ഒപ്പു വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: