കായംകുളം: മാല മോഷണകേസില്‍ ഇമാമിനെ പോലീസ് പിടികൂടി. കൊറ്റുകുളങ്ങര മസ്ജിദുല്‍ ഇഹ്സാനിലെ താല്‍ക്കാലിക ഇമാം മുഹമ്മദ് മന്‍സൂറിനെയാണ് മാലമോഷണക്കേസില്‍ തെന്മല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ ഏഴിന് പള്ളിയില്‍ നിന്ന് തെന്മലയ്ക്ക് പോകുംവഴിയാണ് അറസ്റ്റു ചെയ്തത്. പോലീസ് ചോദ്യം ചെയ്തതില്‍ തൊണ്ടി മുതല്‍ പള്ളിയുടെ പരിസരത്തുള്ള താമസമുറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസിനോട് പറഞ്ഞു.
തൊണ്ടിമുതലെടുക്കാന്‍ പ്രതിയുമായി തെന്മല പോലീസ് എത്തിയെങ്കിലും മുറി പൂട്ടികിടക്കുകയായിരുന്നു തുടര്‍ന്ന് മുറി പോലീസ് തള്ളിതുറന്നപ്പോള്‍ മുറിയ്ക്കുള്ളില്‍ 35 വയസു തോന്നിക്കുന്ന ഒരു സ്ത്രീയെ പൂട്ടിയിട്ടിരിക്കുന്ന വിവരം പോലീസ് അറിയുന്നത്. ഉടന്‍തന്നെ സ്ത്രീയെ വനിതാ പോലീസിനെ വരുത്തി കായംകുളം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിന് നല്കുന്ന മൊഴിയില്‍ ആലപ്പുഴ പാതിരപ്പള്ളി സ്വദേശിനിയാണ്. വഴിതെറ്റി ട്രെയിനില്‍ കായംകുളത്തെത്തുകയും തുടര്‍ന്ന് ബസ് കയറി കൊറ്റുകുളങ്ങരയില്‍ ഇറങ്ങി. അവിടെ വെച്ച് മുന്‍പരിചയമുള്ള ഒരു സഹപാഠിയെ കാണുകയും അയാള്‍ അടുത്തുള്ള മുറിയില്‍ വിശ്രമിക്കാന്‍ കൊണ്ടുപോകുകയും ചെയ്തു. മുറിയില്‍ കയറിയ ശേഷം വെളിയില്‍ നിന്ന് മുറി പൂട്ടി താക്കോലുമായി പരിചയക്കാരന് കടന്നുകളയുകയും ചെയ്തതായാണ് മൊഴിയില്‍ പറയുന്നത്. ഈ സ്ത്രീക്ക് കടുത്ത മാനസിക അസ്വസ്ഥത ഉള്ളതായാണ് പോലീസ് പറയുന്നത്.
മന്‍സൂര്‍ കൊറ്റുകുളങ്ങരയിലുള്ള മറ്റൊരു പള്ളിയിലെ ഇമാമായി വര്‍ഷങ്ങളായി സേവനം ചെയ്തു വരികയായിരുന്നു. അവിടെ നിന്ന് പിരിഞ്ഞശേഷം മസ്ജിദുല്‍ ഇഹ്സാനിലെ ഇമാം അവധിയില്‍ നാട്ടില്‍ പോയതുകാരണം താത്കാലിക ഇമാമായി മന്‍സൂറിനെ നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: