ചാരുംമൂട്: പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് പിഎച്ച്സി വാര്‍ഡില്‍ നിന്ന് കഴിഞ്ഞദിവസം മറ്റു പാര്‍ട്ടികളില്‍ നിന്നും 151 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഉളവുക്കാട് കിഴക്കടത്ത് ജങ്ഷനില്‍ നടന്ന ബിജെപി പൊതുയോഗത്തിലാണ് അംഗത്വം സ്വീകരിച്ചത്. പൊതുയോഗത്തിനു മുമ്പായി നടന്ന പ്രകടനത്തില്‍ പാര്‍ട്ടി അനുഭാവികളായ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബി. മോഹനന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, വൈസ് പ്രസിഡന്റ് ടി.എസ്. രവീന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം അനില്‍ നൂറനാട് തുടങ്ങിയവര്‍ സംസാരിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: