ന്യൂദല്‍ഹി: ഭാരതറെയില്വേയുടെ യഥാര്‍ത്ഥ സ്ഥിതിയും സാധ്യതയും അറിയിക്കാന്‍ ധവളപത്രമിറക്കുമെന്ന് വകുപ്പുമന്ത്രി സുരേഷ് പ്രഭു പ്രസ്താവിച്ചു. റെയില്‍വേ ഒരു സാഹചര്യത്തിലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ആവര്‍ത്തിച്ച മന്ത്രി സര്‍ക്കാര്‍ ഉടമസ്ഥതിയിലായിരിക്കും ഈ പൊതുമേഖലാ സ്ഥാപനം എക്കാലത്തുമെന്നു പറഞ്ഞു.റെയില്വേജനറല്മാനേജര്മാരുടെയോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനറല്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്കാന് ഒരുക്കമാണെന്നു വ്യക്തമാക്കിയ പ്രഭു അതിനനുസരിച്ച് പൊതുജനങ്ങള്‍ക്കു സേവനം ഉറപ്പാക്കുന്ന ഉത്തരവാദിത്തം വഹിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമാണെന്ന് ചൂണ്ടിക്കാട്ടി. അധികാരം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം ജനറല്‍ മാനേജര്‍, ഡിവിഷണല്‍ മാനേജര്‍, സ്റ്റേഷന് മാനേജര്‍ എന്നിവര്‍ക്കു കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവസരം ലഭിക്കുമെന്നു വിശദീകരിച്ചു.
റെയില്‍വേയുടെ പല പദ്ധതികളും പൂര്‍ത്തിയാകാനുണ്ട്. ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ക്ക് പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ഗതാഗതം ഉള്ള സ്ഥലങ്ങളില്‍ പാതയിരട്ടിപ്പിക്കലും മൂന്നോ-നാലോ ലൈനുകള്‍ വരെ നിര്മ്മിക്കുന്നതുമുള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. റെയില്‍വേയുടെ വൈദ്യുതി-ജല ഉപയോഗത്തെക്കുറിച്ചു കണക്കെടുപ്പു നടത്തണം, മന്ത്രി വിശദീകരിച്ചു.
റെയില്‍വേയുടെ ശുചീകരണ പദ്ധതിയെക്കുറിച്ചു പറയവേ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്കു മുന്‍ഗണന കൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ കര്‍ശനമായി ഉറപ്പാക്കണമെന്നു നിര്‍ദ്ദേശിച്ചു.
ആളില്ലാ ലവല്‍ക്രോസുകളില്‍ അപകടം ഉണ്ടാകുന്നതുതടയാന് എന്തുചെയ്യാനാവുമെന്ന് പരിശോധിക്കാന്‍ ജനറല്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ട മന്ത്രി ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒ സഹായത്തില്‍ ജിയോ സ്പേഷ്യല്‍ സാങ്കേതികവിദ്യ നടപ്പാക്കുമെന്നു പറഞ്ഞു.
റെയില്‍വേയുടെ വികസനത്തിനും യാത്രക്കാരുടെ മികച്ച സേവനത്തിനും സര്‍ക്കാരും റെയില്‍വേ ജീവനക്കാരും യൂണിയനും ഒന്നിച്ചു പോകേണ്ടതുണ്ടെന്ന് മന്ത്രി പ്രഭു പറഞ്ഞു. സംയുക്തമായ പ്രവര്‍ത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: