കൊച്ചി: നിറ്റ്കോ ഗ്രൂപ്പ്, മാഗ്നിഫൈഡ് ടൈലുകള്‍ വിപണിയിലെത്തിച്ചു. വലിയ ഫോര്‍മാറ്റിലുള്ള ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകള്‍, വീടുകള്‍ക്ക് വലിപ്പത്തിലും വൈപുല്യത്തിലും പുതിയ മാനങ്ങള്‍ ലഭ്യമാക്കുന്നു.സ്റ്റെല്ലാര്‍ സ്റ്റോണ്‍, മാര്‍ബിള്‍ മാമോത്ത്, വണ്ടറസ് വുഡ് എന്നീ വേരിയന്റുകളില്‍ ലഭിക്കും.
മനസിനെ പിടിച്ചിരുത്തുന്ന രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ക്ലാസിക് ഡിസൈനുകളാണ് മാര്‍ബിള്‍ മാമോത്തിന്റെ സവിശേഷത. വൃക്ഷാന്തരീക്ഷം പകരുന്ന ഡിസൈനുകളോടെ പ്രകൃതിയോടടുപ്പിക്കുന്ന ടൈല്‍ ശ്രേണിയാണ് വണ്ടറസ് വുഡ് എന്ന് നിറ്റ്കോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അശോക് ഗോയല്‍ പറഞ്ഞു.
ചതുരശ്ര അടിക്ക് 140 രൂപ മുതല്‍ ഈ ടൈലുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.n-itco.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: