ഇടുക്കി: സംസ്ഥാന പോലീസിലെ സാങ്കേതിക രംഗത്ത് പുത്തന്‍ ചുവടുവയ്പ്പ്. പോലീസ് വാഹനങ്ങളില്‍ ജിപിആര്‍എസ് സംവിധാനം സ്ഥാപിച്ചുതുടങ്ങി.
ഓരോ സ്റ്റേഷനുകളിലെ വാഹനങ്ങളെയും ഒരു മൊബൈല്‍ യൂണിറ്റായി തിരിച്ചുകൊണ്ട് നടത്തുന്ന ഈ സംവിധാനം സംസ്ഥാനത്തെ മിക്ക ജില്ലകളിലും തുടങ്ങി. സ്റ്റേഷന് വാഹനങ്ങള്‍ എവിടെയൊക്കെ പോകുന്നു, വാഹനങ്ങളുടെ ലൊക്കേഷന്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ട്രോള് റൂമിലിരിക്കുന്നവര്‍ക്ക് വ്യക്തമാകും. സ്റ്റേഷനിലെ വാഹനങ്ങളിലാണ് ജിപിആര്‍എസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്.
ഈ പദ്ധതി സ്റ്റേഷന് തലത്തിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മിക്ക സ്റ്റേഷനുകളിലെ ജീപ്പുകളിലും ഈ സംവിധാനം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഒരു സ്റ്റേഷനിലെ ജീപ്പ് എവിടെയൊക്കെയാണ് യാത്ര ചെയ്തത് എന്ന് പുതിയ സംവിധാനത്തിലൂടെ കണ്ടെത്താനാകും. നൈറ്റ് പട്രോളിംങ് കാര്യക്ഷമമാകുന്നതിനും ജിപിആര്‍എസ് ഗുണം ചെയ്യും. പോലീസ് വാഹനങ്ങളിലെ ഇന്ധനത്തിന്റെ ദുരുപയോഗം തടയുന്നതിനും പ്രൈവറ്റ് ആവശ്യങ്ങള്‍ക്ക് സ്റ്റേഷന് വാഹനമോടുന്നതിനും പുതിയ സംവിധാനം വരുന്നതോടെ ക്ലിപ്പുവീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: