ആലപ്പുഴ: ഡീസലിന്റെയും പെട്രോളിന്റെയും വില കേന്ദ്രസര്‍ക്കാര്‍ പലതവണ കുറച്ചിട്ടും യാത്രാനിരക്കില്‍ ആനുപാതിക കുറവ് വരുത്താത്ത കെഎസ്ആര്‍ടിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപടിക്കെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റികള്‍ സംയുക്തമായി ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം നടത്തിയ ബഹുജന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ ഡീസല്‍, പെട്രോള്‍ വിലക്കുറച്ചിട്ടും സംസ്ഥാനത്ത് ബസ് ചാര്‍ജ് നിരക്ക് കുറയ്ക്കാത്തതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ വില കുറഞ്ഞതിലൂടെ കോടികളുടെ ലാഭം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നുണ്ടെങ്കിലും പെന്ഷന് അടക്കം കൊടുക്കാതിരിക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയെ നശിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, നിയോജക മണ്ഡലം ഭാരവാഹികളായ കെ. വിജയനാഥന്, പി. ലിജു, വി. ബാബുരാജ്, വി.സി. സാബു, ജി. മോഹനന്, രഞ്ജന്‍ പൊന്നാട് തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എടത്വ കെഎസ്ആര്‍ടിസി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതനുസരിച്ച് നിരക്ക് കുറയ്ക്കാത്തത് സ്വകാര്യ മുതലാളിമാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ബസ് മുതലാളിമാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍, സെക്രട്ടറി എ.എന്‍. ഹരിദാസ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. വര്‍ഗീസ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആര്. അജിത്കുമാര്‍, എം.എസ്. ഗോപാലകൃഷ്ണന്, അരുണ്‍ കെ.പണിക്കര്‍, കട്ടിയാട്ട് ഗിരീശന്, എം.വി. സുഗുണന്, കെ.ടി. ഷാജി, കെ.വി. ബാബു, ഉഷാ പ്രസാദ്, എന്നിവര്‍ സംസാരിച്ചു.
അരൂര്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കുത്തിയതോട് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. സി.എ. പുരുഷോത്തമന്, പെരുമ്പളം ജയകുമാര്‍, കെ.എന്‍. ഓമന, എസ്.വി. അനില്‍കുമാര്‍, എം. കലേഷ്, അഗസ്റ്റിന് കളത്തറ, വി.ആര്. ബൈജു, സി.കെ. സത്യന്, സി.എം. അശോകന്, അനില്‍ പോളാട്ട്, പി. ഷാബു, അഗസ്റ്റിന്, വിനു, ബിനീഷ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: