മാവേലിക്കര: നഗരസഭയിലെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്കെതിരെ എല്‍ഡിഎഫ് ചൊവ്വാഴ്ച അവിശ്വാസ നോട്ടീസ് നല്‍കും. കൊല്ലം നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് കൈമാറുന്നത്. യുഡിഎഫ് നേതൃത്വത്തിലുള്ള ജനവിരുദ്ധഭരണം മാവേലിക്കരയെ വികസനത്തില്‍ നിന്നും പിന്നോട്ടടിച്ചു, പദ്ധതി തുകകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ഗുണമില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കഴിഞ്ഞ ഫെസ്റ്റില്‍ ലക്ഷക്കണക്കിനു രൂപയുടെ അഴിമതി നടന്നു, അഴിമതികള്‍ മറച്ചുപിടിച്ച് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ഇപ്പോള്‍ വീണ്ടും നടത്തുന്ന ഫെസ്റ്റിന്റെ പേരില്‍ നമ്പര്‍ പോലുമില്ലാത്ത രസീതും കൂപ്പണും ഉപയോഗിച്ച് ചെയര്‍മാനും കൂട്ടരും തട്ടിപ്പ് നടത്തുകയാണെന്നും ആരോപണമുന്നയിച്ചാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: