ആലപ്പുഴ: യുവാവിന്റെ ദാരുണ അന്ത്യത്തിന് ഇടയാക്കിയത് പള്ളാത്തുരുത്തി രാമപുരം കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകത കൈതവന വാര്‍ഡ് ചാലുങ്കല്‍വീട്ടില്‍ മുകുന്ദന്-രാജമ്മ ദമ്പതികളുടെ മകന് ഉല്ലാസാണ് ടിപ്പര്‍ലോറി കലുങ്കില്‍നിന്നും ചുങ്കം പള്ളാത്തുരുത്തി തോട്ടില്‍വീണ് ദാരുണമായി മരിച്ചത്. പള്ളാത്തുരുത്തി ഒന്നാം പാലത്തില്‍ നിന്നും വടക്കോട്ട് പഴവീട്ടില്‍ എത്തുന്നതാണ് രാമപുരം പാലവുമായി ബന്ധിപ്പിക്കുന്ന റോഡ്. എന്നാല്‍ പോളനിറഞ്ഞ് കിടക്കുന്ന തോടിന് സമീപം നിര്‍മ്മിച്ചിരിക്കുന്ന കലുങ്കിന് താഴെയായി പിച്ച് നിര്‍മ്മിക്കാതിരുന്നതാണ് അപകട കാരണം. 2005ല്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ചതാണ് രാമപുരം പാലവും അനുബന്ധ റോഡും. പാലത്തിന്റെ വടക്കുഭാഗത്ത് 20 മീറ്റര്‍ നീളത്തില്‍ പിച്ച് നിര്‍മ്മിച്ചിട്ടില്ലെന്ന് മാത്രമല്ല പൂഴി വിരിച്ച ഭാഗം നല്ലപോലെ ഉറപ്പിച്ചിരുന്നതുമില്ല. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഇതിന് കാരണം.
ടിപ്പര്‍ ഉടമയായ ഉല്ലാസിന്റെ വീട് ഈ പാലത്തിന് കിഴക്ക് ഭാഗത്താണ്. എന്നാല്‍ പൂഴിയുമായി എത്തിയ ടിപ്പര്‍ ലോറി പാലം കയറാതിരുന്നതിനെ തുടര്‍ന്ന് ഇതിന്റെ ഡ്രൈവര്‍ ഉല്ലാസിനെ വിവരം അറിയിക്കുകയും, ഉല്ലാസ് ടിപ്പര്‍ പാലത്തിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ഈ ഭാഗത്തെ പൂഴി ഇളകി ലോറി തോട്ടിലേക്ക് വീഴുകയുമായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ തോട്ടിലേക്ക് ചാടിയെങ്കിലും തോട്ടില്‍ പോള നിറഞ്ഞുകിടന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരുടെയും അഗ്നിസമന സേനയുടെയും ഒരുമണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഉല്ലാസിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാമപുരം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പിഴവുമൂലം ആറുമാസം മുമ്പാണ് കാറും യാത്രക്കാരുമായി ഇതേ തോട്ടില്‍ വീണത്. എന്നാല്‍ നാട്ടുകാര്‍ കാര്‍യാത്രക്കാരെ രക്ഷപെടുത്തുകയായിരുന്നു. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം ഇവിടം അപകടക്കെണിയായി മാറിയിരിക്കുകയാണ്. ഒന്നാം പാലത്തിനു സമീപം മുതല്‍ ചുങ്കം പളളുത്തുരുത്തി തോടരികില്‍ പിച്ചു കെട്ടിയിട്ടുണ്ടെങ്കിലും പാലത്തിന് താഴെവടക്ക് ഭാഗത്തായി ഏകദേശം 25 മീറ്റളോളം പിച്ചുകെട്ടിയിട്ടില്ല. ഇതാണ് അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: