കാഞ്ഞങ്ങാട്: അടിസ്ഥാന ആദര്‍ശമായ ഹിന്ദുത്വത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ കഴിഞ്ഞ 9 പതിറ്റാണ്ടുകളായി രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നും ലോകം ഇന്ന് സംഘത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണെന്നും ആര്‍എസഎസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.പി രാധാകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ഏഴു ദിവസങ്ങളിലായ നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യമന്ദിരത്തില് നടന്നുവരുന്ന കാഞ്ഞങ്ങാട് സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗ് ശിബിരത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യ‘പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ഭാരതം നേരിടുന്ന പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും കണ്ട് അതിനു പരിഹാരം കാണുവാനായി സംഘം രൂപീകരിച്ച വിവിധ സംഘടനകള്‍ അവരുടെതായ മേഖലയില്‍ നിരന്തരം പ്രവര്‍ത്തിച്ചുവരികയാണ്. പാശ്ചാത്യ വിദ്യാഭ്യാസ ഭ്രമം പിടിപ്പെട്ട ‘ഭാരതീയ വിദ്യാര്‍ത്ഥി സമൂഹത്തിനു വഴികാട്ടാനായി രൂപം കൊണ്ട അഖില‘ഭാരതീയ വിദ്യാര്‍ത്ഥിപരിഷത്ത്, തൊഴില്‍ മേഖലയില്‍ ഭാരതീയ മസ്ദൂര്‍ സംഘം, പ്രലോഭനങ്ങള്‍ നല്കി വനവാസി സഹോദരങ്ങളെ കൂട്ടമായി മതപരിവര്‍ത്തനം ചെയ്യുന്നതിന് തടയിടാന്‍ വനവാസി കല്ല്യാണ്‍ ആശ്രമം, രാഷ്ട്രീയ മേഖലയ്ക്ക് പുതു ജീവന് പകരാന്‍ ‘ഭാരതീയ ജനസംഘം, പിന്നീട് ‘ഭാരതീയ ജനതാപാര്‍ട്ടി എന്നീ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു.
കഴിഞ്ഞ 300 വര്‍ഷക്കാലമായി ലോകം പിന്തുടര്ന്നുവരുന്ന വിനാശകരമായ പടിഞ്ഞാറന്‍ വികസന മാതൃകകള്‍ക്ക് തടയിടാന്‍ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്നാണ് അര്‍നോള്‍ഡ് ടോയന്‍ബിയെ പോലുള്ളവര്‍ പറഞ്ഞത്. ലിസ മില്ലറും റേ ഹൗസര്മാന് ജൂനിയര്‍ പോലുള്ളവരും ഇതുതന്നെയാണ് പറഞ്ഞത്. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകള്‍ ഹിന്ദുധര്‍മ്മത്തെ പഠിക്കുവാന്‍ ചെയറുകള്‍ സ്ഥാപിച്ചിരിക്കുന്നു.
സ്വാമിവിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സൂര്യനമസ്കാരമുള്പ്പെടെയുള്ള യോഗാസന പ്രദര്‍ശന പരിപാടികള്‍ ഭാരതത്തിന്റെ പല‘ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ധാരാളമുണ്ട്. എന്നാല്‍ ജൂണ്‍ 21 നു യോഗദിനമായി ആചരിക്കാനുള്ള ഭാരതത്തിന്റെ നിര്‍ദ്ദേശത്തിനു 170 രാജ്യങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. ‘ഭാരതത്തെ ശത്രുതാമനോ‘ഭാവത്തോടെ മാത്രം കാണുന്ന പാകിസ്ഥാന് കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്.
പാകിസ്ഥാനുള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളെ ഒരുകുടക്കിഴില്‍ അണിനിരത്തിയപ്പോള്‍ അഖണ്ഡ‘ഭാരതത്തിന്റെ സ്വരൂപമാണ് ദൃശ്യമായത്. ചൈനയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും ഇന്ന് ഭാരതത്തോട് സഹകരിക്കുന്നു. ഒരു ദശകം കൂടിക്കഴിഞ്ഞാല്‍ സംഘത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ്. ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും പ്രവര്ത്തനമെത്തിക്കാനുള്ള ശ്രമം നടക്കേണ്ടതുണ്ട്. മതപരിവര്‍ത്തനത്തിനു വിധേയമായാല്പോലും സ്വന്തം പൈതൃകത്തെ തള്ളിപ്പറയുവാന്‍ സാധ്യമല്ല. മതമെന്ന ഭാവനയ്ക്കപ്പുറം രാഷ്ട്രമെന്ന ഭാവന വളര്‍ത്തിയെടുക്കുവാനാണ് സംഘം പരിശ്രമിക്കുന്നത്.
ഭാരതം എന്നത് 17 ദേശീയതകളുടെ സമുച്ചയമാണെന്നും ബ്രിട്ടീഷുകാരാണ് ഇതിനു ഏകഭാവം നല്‍കിയതെന്നും പറഞ്ഞ് രാഷ്ട്രത്തിന്റെ അഖണ്ഡതയെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അപചയത്തിന്റെ പാതയിലാണ്. സംഘത്തിന്റെ നിശ്ബ്ദവും എന്നാല്‍ സര്‍വ്വവ്യാപിയും സര്‍വ്വസ്പര്‍ശിയുമായ പ്രവര്‍ത്തനത്തെ അംഗീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടു പോലും തയ്യാറായി. ലോകമിന്നു ഭാരതത്തെയും ഭാരതം രാഷ്ട്രീയ സ്വയംസേവക സംഘത്തെയുമാണ് പ്രതീക്ഷയോടെ കാണുന്നത്. ആപ്രതീക്ഷകള്ക്കൊത്ത് ഉയരാനുള്ള പരിശ്രമമാണ് സ്വയംസേവകരുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗത സംഘം അധ്യക്ഷന്‍ എന്‍.ഉണ്ണികൃഷ്ണന്അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് പി. ശശിധരന്, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന്, ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം പി. കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: