ആലപ്പുഴ: ജനങ്ങളുടെയാകെ ഉത്സവമായി മാറേണ്ട ബീച്ച് ഫെസ്റ്റിവലും ചിലര്‍ ആസൂത്രിതമായി വര്ഗീയവത്കരിക്കുന്നതായി ആക്ഷേപം ഉയരുന്നു. ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളെല്ലാം തന്നെ ഒരു സംഘടിത മതത്തിന്റേതാണെന്ന പ്രതീതി വളര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുമുണ്ട്. മുല്ലയ്ക്കല് ചിറപ്പ് ആഘോഷത്തിനു ബദലായി ബീച്ച് ഫെസ്റ്റിവലിനെ അവതരിപ്പിക്കാന്‍ ചിലര്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.
നൂറ്റാണ്ടുകളായി മുല്ലയ്ക്കല് ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വാണിജ്യോത്സവമെന്ന നിലയിലാണ് ചിറപ്പു മഹോത്സവം നടക്കുന്നത്. ജാതി, മത വ്യത്യാസങ്ങള്‍ക്കതീതമായി ആലപ്പുഴയിലെ ദേശിയോത്സവമായി ചിറപ്പു മാറിക്കഴിഞ്ഞു. എന്നാല്‍ ചിറപ്പിന്റെ പകിട്ട് കുറയ്ക്കാന്‍ ഏതാനും വര്‍ഷങ്ങളായി ഭരണ തലങ്ങളില്‍ നിന്നുവരെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാര്‍ണിവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വരെ ഇതിനുദാഹരണമാണ്.
ഇതിനിടെയാണ് ചിലര്‍ ബീച്ച് ഫെസ്റ്റിവലിനെ വര്‍ഗീയവത്കരിക്കുന്നത്. മുന്‍ വര്‍ഷം ചിറപ്പ് ഉത്സവം നടക്കുമ്പോള്‍ തന്നെ ബീച്ച് ഫെസ്റ്റിവല്‍ നടത്തി ആലപ്പുഴയുടെ ദേശിയോത്സവത്തിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ ശ്രമം നടന്നിരുന്നു. ഇപ്പോഴും ചിറപ്പിനിടെ തന്നെ സമാന്തരമായി ഫുഡ് ഫെസ്റ്റിവലുമൊക്കെ നടത്തി ചിറപ്പിനെ അപ്രസക്തമാക്കാന് ശ്രമമുണ്ട്.
പുതുവത്സര ആഘോഷമെന്ന നിലയില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലില്‍ ഒപ്പന മത്സരവും മൈലാഞ്ചിയിടല്‍ മത്സരവും നടത്തുന്നതിന്റെ ഒചിത്യവും ചോദ്യം ചെയ്യപ്പെടുന്നു. തികച്ചും മതപരമായ ആചാരങ്ങളെയും കലകളെയും ജനകീയവത്കരിക്കുകയാണ് ലക്ഷ്യമെങ്കില്‍ മറ്റു മതസ്ഥരുടെയും കലകളും ആചാരങ്ങളും ഇവിടെ മത്സരയിനമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതപരമായ കലകളും ആചാരങ്ങളും ഒഴിവാക്കി നാടന്‍ കലകളും കായികവിനോദങ്ങളും പ്രോത്സാഹിപ്പിക്കേണ്ട വേദിയായി ബീച്ച് ഫെസ്റ്റിവല്‍ മാറണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: