ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നായകള്‍ ഭീതി പരത്തുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ നേര്‍ക്കും നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്ന് മാതാപിതാക്കള്‍ വാര്‍ഡുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നു.
രാപകല്‍ ഭേദമന്യേ ആശുപത്രിയില്‍ നായ്ക്കളുടെ ആധിപത്യമാണ്. സന്ധ്യയ്ക്ക് ശേഷം നായ്ക്കളുടെ നിരവധി കൂട്ടങ്ങള്‍ തന്നെ ആശുപത്രി വരാന്തകളിലും പരിസരങ്ങളിലുമായി തമ്പടിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും ചികിത്സ തേടിയെത്തുന്ന ആശുപത്രി നായ്ക്കള്‍ കൈയടക്കിയിട്ടും അധികൃതര്‍ക്ക് യാതൊരു ചലനവുമില്ല. കുട്ടികള്‍ക്ക് നേരെ നായ്ക്കളുടെ അക്രമമുണ്ടാകുമോയെന്ന് ഭയന്നാണ് മാതാപിതാക്കള്‍ ഇവിടെ കഴിയുന്നത്. സന്ധ്യ കഴിഞ്ഞാല്‍ വാര്‍ഡുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. രാത്രികാലങ്ങളില്‍ കുട്ടികളെ കാണിക്കാന്‍ ആശുപത്രിയിലെത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രിയില്‍ കയറുമ്പോള്‍ നായ്ക്കളുടെ ആക്രമണം ഉണ്ടായില്ലെങ്കില്‍ അത് ഈശ്വരാധീനമാണെന്ന അവസ്ഥയാണിവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: