മാവേലിക്കര: കറ്റാനം ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോട് അനുബന്ധിച്ച് നടന്ന അവഭൃഥസ്നാന ഘോഷയാത്രയില്‍ താലപ്പൊലി എടുത്ത സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഭരണിക്കാവ് വടക്ക് ശിബിരത്തില്‍ സച്ചിന്രാജി (26)നെയാണ് കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ ഭരണിക്കാവ് നെടുവത്ത് കനകമ്മ (56), മകന് സുധീഷ് (28) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. താലപ്പൊലികള്‍ക്ക് ഇടയില്‍ കയറി സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ഗുണ്ടാസംഘം ആക്രമിച്ചത്.
പ്രദേശത്തെ സാമൂഹ്യവിരുദ്ധരായ ആറംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. പ്രതികള്‍ക്ക് ചില സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണെന്നും ആക്ഷേപമുണ്ട്. ഇവര്‍ നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മിലെ ചില നേതാക്കളാണ്. പ്രതികളില്‍ ഒരാള്‍ കുറത്തികാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധവാണ്. അതിനാല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എത്രയും വേഗം പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനുള്ള തീരുമാനത്തിലാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
ഘാഷയാത്രയ്ക്കിടയില് കയറി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനു പിന്നില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഹിന്ദുഐക്യവേദി താലൂക്ക് കമ്മറ്റി ആരോപിച്ചു. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കുവാനുള്ള ഗൂഢാലോചനയില്‍ പ്രവൃത്തിച്ചവരെയും പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘത്തെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്.പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, ജി.കെ. ബിജു, വെട്ടിയാര്‍ വിജയന്, അഡ്വ.കെ.വി. അരുണ്‍, ശ്രീജീഷ് മുരളീധരന്, ആര്.രാധാകൃഷ്ണപിള്ള, രാമചന്ദ്രന്, ജീവന് പാലിശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: