ആലപ്പുഴ: കുട്ടനാട് പാക്കേജ് പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ നഗരത്തിലെ കരളകം പാടശേഖരത്തിലെ കല്‍ക്കെട്ട് നിര്‍മ്മാണത്തില്‍ നടക്കുന്ന ലക്ഷങ്ങളുടെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. നഗരസഭാ പ്രതിപക്ഷ നേതാവ് സ്വന്തം വാര്‍ഡില്‍പ്പെട്ട പാടശേഖരത്തിലെ കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത് നിയലംഘനമാണ്. പാടശേഖര കമ്മറ്റി പ്രസിഡന്റും മോണിറ്ററിങ് കമ്മറ്റി കണ്‍വീനറും ഇദ്ദേഹമാണ്. ഇത് ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ്.
വിവരാവകാശ നിയമപ്രകാരം പദ്ധതിയുടെ വിവരങ്ങള്‍ക്ക് അപേക്ഷ നല്കിയപ്പോള് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എന്‍ജിനീയര്‍ അപേക്ഷ സ്വീകരിക്കുവാന്‍ വിസമ്മതിച്ചതും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരടക്കം ഈ അഴിമതിയില്‍ പങ്കാളികളാണെന്ന് സംശയിക്കുന്നതായും മണ്ഡലം പ്രസിഡന്റ് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സ്വന്തം വാര്‍ഡില്‍ സര്‍ക്കാര്‍ കരാറുകാരനാകുന്നത് നിയമവിരുദ്ധമാണെന്നും ഈ അഴിമതിക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും നിയമനടപടികള്‍ സ്വീകരിക്കുവാനും മണ്ഡലം കമ്മറ്റി തീരുമാനിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. മോഹനന്, രഞ്ജന്‍ പൊന്നാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: