ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ 58 ഗ്രാമങ്ങള്‍ക്ക് ഇനി മൊബൈല്‍ കണക്ടിവിറ്റി.
ഈ സാമ്പത്തിക വര്‍ഷം അവസനത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാകുക. കിഷ്ത്വാറിലെ ഈ ഗ്രാമങ്ങളിലൊന്നും 2ജി സേവനം പോലും ലഭ്യമല്ല. എങ്കിലും പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
നേരത്തെ കശ്മീരിലെ കണക്ടിവിറ്റി ലഭ്യമല്ലാത്ത സ്ഥലലങ്ങളിലെല്ലാം ഇത് ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ യൂണിവേഴ്സല്‍ സെര്വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടിനോട് (യുഎസ്ഒഎഫ്) സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പദ്ധതി പൂര്‍ണ്ണമാകുന്നതോടെ കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും കുന്നിന് പ്രദേശങ്ങളിലും കണക്ടിവിറ്റി ലഭ്യമായി തുടങ്ങും.
ഈ ഹൈ-ടെക്ക് യുഗത്തിലും രാജ്യത്തിന്റെ പല ഭാഗത്തും ടെലഫോണ്‍ സേവനം പോലും ലഭ്യമല്ലെന്നതാണ് വാസ്തവം. മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഇതിന് ഒരു പരിധി വരെ അറുതി വരുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: