ആലപ്പുഴ: മണ്ണെണ്ണ വിളക്കില്‍ നിന്നും പൊള്ളലേറ്റ ദമ്പതികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലവൂര്‍ ആപ്പൂരുവെളി വീട്ടില്‍ പ്രഹ്ലാദന്, ഭാര്യ രേഷ്മ (33) എന്നിവരെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വീട്ടില്‍ തെളിയിച്ചിരുന്ന മണ്ണെണ്ണ വിളക്കില്‍ നിന്നും രേഷ്മയുടെ ഉടുവസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുകയും തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രഹ്ലാദനും പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇരുവരുടെയും നിലവിളി കേട്ട് എത്തിയ നാട്ടുകാരാണു ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: