തുറവൂര്‍: ഏതെങ്കിലും വ്യക്തികള്‍ക്കു നേട്ടമുണ്ടാക്കുന്ന പ്രസ്ഥാനമല്ല ആര്‍എസ്എസ്, പകരം ഭാരതാംബയെ ശുശ്രൂഷിക്കുന്ന പ്രസ്ഥാനമാണെന്ന് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി. ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രാഥമിക ശിക്ഷാ വര്‍ഗിന്റെ സമാപന സമ്മേളന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പലരും ആര്‍എസ്എസിനുമേല്‍ നുണപ്രചരണം നടത്തുകയാണ്. ലോകം എതിരാളികളില്‍ നിന്നാണു ആര്‍എസ്എസിനെ അറിഞ്ഞത്. ഇത്രയധികം അഗ്നിപരീക്ഷണങ്ങള്‍ നേരിട്ട പ്രസ്ഥാനം വേറെയില്ലെന്നും, എന്നാല്‍ ഒടുവില്‍ ഇവര്‍ക്കെല്ലാം മുട്ടുകുത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കുമ്പസാരത്തിലാണ്. 30 വര്‍ഷമായി ചെയ്തിരുന്നതു തെറ്റാണെന്ന് അവര്‍ ഏറ്റുപറയുന്നു. അടവു നയങ്ങളെല്ലാം പാളിപ്പോയി. ഇപ്പോള്‍ അടുത്ത 20 കൊല്ലം നടപ്പാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണിവര്‍. അന്നു ഈ പാര്‍ട്ടിയുണ്ടെങ്കില്‍ ഈ നയവും തെറ്റിപ്പോയെന്ന് പറയുമെന്നും തില്ലങ്കേരി പറഞ്ഞു. വര്‍ഗ് അധികാരി അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് ബിനീഷ് ബോയ്, എസ്. ജയകൃഷ്ണന്, കെ.ആര്. സുബ്രഹ്മണ്യന്, കെ.ജി. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: