ആലപ്പുഴ: സബ് രജിസ്ട്രാര്‍, ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപ മുടക്കി ആലപ്പുഴ ഗേള്‍സ് ഹൈസ്കൂളിനു സമീപം നിര്‍മ്മിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടു ഒരുവര്‍ഷം കഴിഞ്ഞിട്ടും ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രത്യക്ഷസമര പരിപാടികള്‍ നടത്തും.
യൂണിറ്റ് കണ്വന്ഷന് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്കുമെന്നു അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഇപ്പോള്‍ യാതൊരുവിധ അടിസ്ഥാന സൗകര്യവും വാഹന സൗകര്യവും ഇല്ലാത്ത പ്രദേശത്തു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ദൈനംദിന കാര്യങ്ങള്‍ക്ക് എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് വളരെയേറെ ക്ലേശവും ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.
കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടും അനാവശ്യ തടസങ്ങളും ന്യായങ്ങളും പറഞ്ഞു. ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നതു കാലതാമസം വരുത്തുന്നതില്‍ ദുരൂഹതയാണ്. മുഖ്യമന്ത്രി, രജിസ്ട്രേഷന് വകുപ്പു മന്ത്രി, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് അസോസിയേഷന് നിവേദനങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായി. അസോസിയേഷന് പ്രസിഡന്റ് സി.കെ. പരുഷോത്തമന്പിള്ള, സെക്രട്ടറി പി.എസ്. സോമന്‍പിള്ള, വൈസ് പ്രസിഡന്റ് ബി. ബാലചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: