ആലപ്പുഴ: ട്രോളിയുടെ വീല്‍ ഇളകി തെറിച്ചുപോയി. രോഗിയായ വൃദ്ധ അത്ഭുതകരമായി രക്ഷപെട്ടു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് അത്യാഹിതവിഭാഗത്തിലായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കപ്പക്കട സ്വദേശിയായ വൃദ്ധയെ ശനിയാഴ്ച രാവിലെ പതിനൊന്നോടെ ട്രോളിയില്‍ കിടത്തി അത്യാഹിതത്തില്‍ എത്തിക്കാന്‍ ശ്രമിക്കവെ ട്രോളി വേര്‍പെടുകയായിരുന്നു. ആശുപത്രിയുടെ അത്യാഹിത കവാടത്തിന് സമീപത്തു ഒരു വീല്‍ചെയറും ഒരു ട്രോളിയുമാണ് ഉള്ളത്. എന്നാല്‍ ദിനംപ്രതി രോഗികളെ കൊണ്ടുപോകുന്ന ട്രോളിയുടെയും വീല്‍ചെയറിന്റെയും വീലുകള്‍ ഊരിപ്പോകുന്നത് പതിവാണ്. അഞ്ചു വീല്‍ചെയറും അഞ്ചു ട്രോളിയും വേണ്ട സ്ഥാനത്താണ് ഈ അവസ്ഥ. ഉള്ളത് കാലപഴക്കം ചെന്ന് അപകടഭീഷണി ഉയര്‍ത്തുന്നവയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: