ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പു മഹോത്സവം ശനിയാഴ്ച ആറാട്ട്, മഞ്ഞനീരാട്ട്, താലപ്പൊലി ഘോഷയാത്ര എന്നിവയോടെ സമാപിച്ചു. നാരീപൂജ, മഹാകലശാഭിഷേകം, തിരുവാഭരണഘോഷയാത്ര, തിരു ആറാട്ട്, കാവടിയാട്ടം, മഞ്ഞനീരാട്ട്, താലപ്പൊലി ഘോഷയാത്ര, ശ്രീ ബലി, ഉത്സവബലി എന്നിവ താന്ത്രിക വിധി പ്രകാരം നടന്നു. എല്ലാ ദിവസവും പ്രസാദം ഊട്ടും സൗജന്യചികിത്സാ സൗകര്യവും ലഭ്യമാക്കി. വിവിധ കലാപരിപാടികളും ദിവസേന നടന്നിരുന്നു. ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, ഹരിക്കുട്ടന് നമ്പൂതിരി, സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പന്ത്രണ്ടു നോയമ്പു മഹോത്സവത്തിന്റെ നടത്തിപ്പിന് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: