ആലപ്പുഴ: ജനുവരി 18, ഫെബ്രുവരി 22 ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടി ജില്ലയില്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ടാസ്ക്ക് ഫോഴ്സ് ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഒരുലക്ഷത്തി അമ്പതിനായിരത്തിലേറെ വരുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. അന്യസംസ്ഥാനത്ത് നിന്ന് കുടിയേറിയ കുട്ടികള്‍ക്കും തുള്ളിമരുന്ന നല്‍കും. മുന്‍കാലങ്ങളില്‍ പ്രതിരോധ തുള്ളിമരുന്നുവിതരണ നിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധകൊടുക്കും.
ആകെ 1525 ബൂത്തുകളാണ് ഉണ്ടാകുക. ഇതില്‍ 44 ട്രാന്‍സിസ്റ്റ് ബൂത്തുകളും 33 മൊബൈല്‍ ബൂത്തുകളും രണ്ട് മേള ബസാര്‍ ബൂത്തുകളുമാണ് ഉണ്ടാകുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. എ. സഫിയ ബീവി, മെഡിക്കല്‍ ഓഫീസര്‍ ആഷാ രാഘവന്, ആര്‍സിഎച്ച് ഓഫീസര്‍ ഡോക്ടര്‍ കെ.ബി. മോഹന്‍ ദാസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: