ജമ്മു: പാകിസ്ഥാന് സേന വീണ്ടും നിയന്ത്രണ രേഖ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പുലര്‍ച്ചെ 12.15 മുതലാണ് പാകിസ്ഥാന് വെടിവയ്പ്പ് ആരംഭിച്ചത്. അര്‍ണിയ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പ്രകോപനമൊന്നും ഇല്ലാതെ ശനിയാഴ്ച പാക് സേന ആക്രമണം അഴിച്ചുവിട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പുലര്‍ച്ചെ ഒരു മണി വരെ വെടിവയ്പ്പ് നീണ്ടു നിന്നു. ആളപായമൊന്നും ഉണ്ടായതായി സൂചനയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: