ന്യൂദല്‍ഹി: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 7 റെയ്സ് കോഴ്സ് റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.
നദെല്ല ഇത് രണ്ടാം തവണയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുന്‍നിര സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒ സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ ആദ്യ ഭാരത സന്ദര്‍ശനത്തിലും നദെല്ല മോദിയെ കണ്ടിരുന്നു.
പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കര്‍ പ്രസാദിനെയും നദെല്ല സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി സഹകരിക്കാന്‍ ഈ സോഫ്റ്റ് വെയര്‍ ഭീമന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: