ഇരിക്കൂര്‍: ഇരിട്ടി ഡിവൈഎസ്പി ബ്ലാത്തൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാനയോഗത്തില്‍ സംസാരിച്ച ബിജെപി നേതാവിനെ അക്രമിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ച സിപിഎം നടപടി പ്രാകൃതമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവിച്ചു. ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.ഫല്‍ഗുനനെയാണ് കഴിഞ്ഞ ദിവസം ബ്ലാത്തൂരില്‍ വെച്ച് ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സമാധാനയോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ കക്കട്ടുപാറയിലെ കെ.വി.അനൂപ് എന്ന ആര്‍എസ്എസ് പ്രവര്ത്തകനെര യോഗസ്ഥലത്ത് വെച്ച് സിപിഎമ്മുകാര്‍ അക്രമിച്ചിരുന്നു. ഇയാളെ കാണാന്‍ വീട്ടിലേക്ക് പോയ ബിജെപി നേതാക്കളടങ്ങുന്ന ആറംഗ സംഘത്തെയാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്.
സിപിഎം ശക്തികേന്ദ്രമായിരുന്ന ബ്ലാത്തൂര്‍ മേഖലകളില്‍ നിന്നും നൂറുകണക്കിന് യുവാക്കളാണ് സംഘപരിവാര്‍ സംഘടനകളിലേക്ക് ഒഴുകിവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ വിറളിപൂണ്ട സിപിഎം അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ നടത്തുന്ന ഇത്തരം അക്രമ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇത് സിപിഎമ്മിനു തന്നെ തിരിച്ചടിയായി മാറുമെന്നും രഞ്ചിത്ത് പ്രസ്താവിച്ചു. സംഭവത്തില്‍ ബിജെപി മട്ടന്നൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സി.വി.വിജയന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ കെ.രഞ്ചിത്ത്, എ.പി.ഗംഗാധരന്, പി.കെ.വേലായുധന്, എ.ഒ.രാമചന്ദ്രന്, കെ.രാധാകൃഷ്ണന്, സി.വി.വിജയന് മാസ്റ്റര്‍, സി.വി.നാരായണന്, കെ.മോഹനന് തുടങ്ങി നിരവധി പേര് ആശുപത്രിയിലെത്തി ഫല്‍ഗുനനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: