തൃശൂര്‍: മുന്‍പ്രധാന മന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ജന്മദിനം, തൃശൂര്‍ ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. ജില്ലതല ഉദ്ഘാടനം ബിജെപി ജില്ലാ ഓഫീസ് പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ വച്ച് ജില്ല പ്രസിഡണ്ട് എ.നാഗേഷ് നിര്‍വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, ജില്ല വൈസ്പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എം ചന്ദ്രന്, തൃശൂര്‍ മണ്ഡലം നേതാക്കളായ ഷാജന് ദേവസ്വംപറമ്പില്‍, അനന്തകൃഷ്ണന്, രവി തിരുവമ്പാടി, രാജന് നല്ലങ്കര, സുശാന്ത് ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടന്നു. യുവമോര്‍ച്ച തൃശൂര്‍ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍, തെക്കേഗോപുര നടയില്‍ അഗതികള്‍ക്കും, അനാഥര്‍ക്കും, തെരുവിലലയുന്നവര്ക്കുമായി ഉച്ചഭക്ഷണ വിതരണം നടന്നു. ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രതീഷ് ചീരാത്ത് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം യുവമോര്‍ച്ച പ്രസിഡണ്ട് ഷാജന് ദേവസ്വംപറമ്പില്‍, നേതാക്കളായ രഘുനാഥ് സി.മേനോന്, അഡ്വ: അനൂപ് വേണാട്, ഉദയകുമാര്‍ കടവത്ത്, പി.കെ പ്രദീപ്കുമാര്‍, എന്നിവര്‍ നേതൃത്വം നല്കി. തൃശൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെയും, വിവിധ മോര്‍ച്ചകളുടേയും നേതൃത്വത്തില്‍, 1000ത്തോളം കേന്ദ്രങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളും, ഉച്ചഭക്ഷണ വിതരണവും, മധുരപലഹാര വിതരണവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി. പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അരിമ്പൂര്‍: ബി ജെ പി പ്രവര്‍ത്തകര്‍ അടല്‍ജിയുടെ പിറന്നാള്‍ സാവിയോ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. ന്യൂനപക്ഷമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡണ്ട് സിജൊ പരക്കാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍,
ജന്മഭൂമി വികസന സമിതി ജനറല്‍ സെക്രട്ടറി ശിലേഷ് സി ശിവറാം മുഖ്യാതിഥിയായിരുന്നു. യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ക്രിസ്റ്റി സ്വാഗതവും, മണ്ഡലം കമ്മറ്റി അംഗം പ്രതീപ് മനക്കൊടി നന്ദിയും പറഞ്ഞു. എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് വാജ്പെയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അന്നദാനത്തിനുള്ള സംഭാവന ബി ജെ പി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ പേനിക്കാട്ട് കാര്യസ്ഥന് ജോര്‍ജ്ജിനു കൈമാറി. ചടങ്ങില്‍ ആര് എസ് എസ് വെളുത്തൂര്‍ ശാഖാ മുഖ്യശിക്ഷക് അക്ഷയ് കുമാര്‍, എസ് സി മോര്‍ച്ച മണ്ഡലം സെക്രട്ടറി സജീവന്, ബൂത്ത് പ്രസിഡന്റ് വിപിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അരിമ്പൂര്‍: ബിജെപി അരിമ്പൂര്‍ പഞ്ചായത്ത് കമ്മറ്റി വാജ്പേയിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മധുരപലഹാരങ്ങളും പാല്‍പ്പായസവും വിതരണം ചെയ്ത് വിവിധ മേഖലകളില്‍ ആഘോഷിച്ചു. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശം നടന്ന ആഘോഷ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് മാടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി ജനറല്‍ അജി ഫ്രാന്‍സിസ്, സിപിഐ ഏരിയ അസി. സെക്രട്ടറി കെ.ഭാസ്കരന്, ജനപക്ഷം ജില്ലാപ്രസിഡണ്ട് ധര്‍മ്മരാജ് മാമ്പുള്ളി, എന്‍സിപി ജില്ലാകമ്മിറ്റി അംഗം ബാഹുലേയന് കൈപ്പിള്ളി, അന്തിക്കാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കല്‍, അരിമ്പൂര്‍ പിഎച്ച്സി സൂപ്രണ്ഡ് ഡോ. മേജര്‍ ഡി.വി.സതീശന്, ഡോ.ഷൈലജ ജയരാജ്, ഡെന്നിജേക്കബ്, മാര്ട്ടിന് കെ.എ, കെ.എന്‍.ഭാസ്കരന്, സുഗതന് മെച്ചൂര്‍, ശ്രീനിവാസന് വെളുത്തൂര്‍, സുധീഷ് മേനോത്തുപറമ്പില്‍, കെ.ഡി.രതീഷ്, എം.മുരളീധരന്, ലാസര്‍ പരയ്ക്കാട്, മോഹനന് കൈപ്പിള്ളി, മനോജ് മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട : മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ 90-ാം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുനിസിപ്പാലിറ്റിയില്‍ ടൗണില്‍ മിഠായി വിതരണവും സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി മഠത്തിക്കര 87 ാം ബൂത്തില്‍ മഠത്തിക്കര മുതല്‍ ഊരകം കപ്പേളവരെ റോഡ് വൃത്തിയാക്കി. പരിപാടി റിട്ട. റയില്‍വേ ലോക്കോ പൈലറ്റ് പറമ്പിക്കാട്ടില്‍ ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു, കൂടാതെ മാപ്രാണം, കൊരിമ്പിശ്ശേരി, കിഴുത്താണി പടിയൂര്‍, പൂമംഗലം, എന്നിവടങ്ങളില്‍ ആഘോഷപരിപാടികള്‍ നടന്നു. നിയോജകമണ്ഡലം ജന.സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, പാറയില്‍ ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ രാജി സുരേഷ്, ഷാജുട്ടന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് രവീന്ദ്രന് കണ്ണൂര്‍, ഷിബു വെളിയത്ത്, ഷൈലജന്‍ മയ്യാട്ടില്‍, രമേശന് മുക്കുളം, സജി മച്ചാട്, വല്സന് തച്ചംകുളം, സുദേവന് ഇളന്തോളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: