ജയ്പൂര്‍: രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്ക് വധഭീഷണി മുഴക്കി ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇ-മെയില്‍ സന്ദേശം. റിപ്പബഌക് ദിനമായ ജനുവരി 26ന് മന്ത്രിമാരെ വധിക്കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
തുടര്‍ന്ന് ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പത്ത് കാബിനറ്റ് മന്ത്രിമാരുടെയും ആറ് സഹമന്ത്രിമാരുടെയും ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. അതേസമയം ഭീഷണി സന്ദേശം ലഭിച്ച മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
”ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയില്‍പ്പെട്ടവരാണ്. നിങ്ങള്‍ സൂക്ഷിക്കണം. നിങ്ങള്‍ക്കൊരു അപ്രതീക്ഷിത സമ്മാനം നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തും. തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോളൂ എന്നാണ് സന്ദേശം. തിങ്കളാഴ്ച ലഭിച്ച സന്ദേശത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യത്തെക്കുറിച്ച് പറയുന്നില്ലെന്ന് രാജസ്ഥാന് ഡിജിപി ഒമേന്ദ്ര ഭരദ്വാജ് വ്യക്തമാക്കി. അതേസമയം വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: