കൊച്ചി: പരാവര്ത്തനവുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്. 1964 ല്‍ വിഎച്ച്പി രൂപീകരിക്കുന്ന സമയത്തുതന്നെ എടുത്തിട്ടുള്ള സുപ്രധാന തീരുമാനങ്ങളിലൊന്നാണ് പരാവര്ത്തനമെന്നുള്ളത്. ആ കാലഘട്ടം മുതല്‍തന്നെ ഈ പ്രവര്‍ത്തനം നടന്നുവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം.
ധര്‍മ്മപ്രസാര്‍ എന്ന വിഭാഗംതന്നെ സ്വധര്‍മ്മത്തിലേക്ക് വരുന്നവര്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാനും ഹിന്ദുധര്മ്മപ്രചാരണത്തിനും വേണ്ടിയാണ് രൂപീകരിച്ചത്. നിര്‍ബന്ധമായി ആരെയും തിരിച്ചുവരുവാന്‍ പ്രേരിപ്പിക്കാറില്ല. സ്വമനസ്സാലേ വരുന്നവരെ സഹായിക്കുകയെന്ന കാര്യം മാത്രമാണ് ചെയ്യുന്നത്.
മതപരിവര്‍ത്തനം എന്നത് പ്രലോഭനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയുമാണ് ഇന്ന് നടക്കുന്നത്. എന്നാല്‍ വിശ്വഹിന്ദുപരിഷത്തിന്റേത് മതപരിവര്‍ത്തനമല്ല, പരാവര്‍ത്തനമാണ്. ഹിന്ദുധര്മ്മത്തില്നിന്നും മതംമാറിപ്പോയവരെ തിരികെ സ്വധര്‍മ്മത്തിലേക്ക് കൊണ്ടുവരാനുള്ള സൗകര്യവും സഹായവുമാണ് വിശ്വഹിന്ദുപരിഷത്ത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: