ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പ് ശനിയാഴ്ച സമാപിക്കും. അവസാന ദിനങ്ങളിലേക്കു കടന്നതോടെ നഗരം ജനസാഗരമായി. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണു മുല്ലയ്ക്കല്, കിടങ്ങാംപറമ്പ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ സകുടുംബം ചിറപ്പിനെത്തുവര് കാഴ്ചകളും കലാപരിപാടികളും ആസ്വദിച്ചാണു മടങ്ങുന്നത്. ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് പൂക്കള്‍, കുങ്കുമം, വിവിധ ചൈനീസ് ഉത്പന്നങ്ങള്‍, വാദ്യോപകരണങ്ങള്‍, തടിയില്‍ നിര്‍മിച്ച വിവിധ കൗതുക വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ നല്ല തിരക്കാണ് ഓരോ കടയിലും അനുഭവപ്പെടുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നു നേരത്തെ തന്നെ ധാരാളം കച്ചവടക്കാര്‍ ചിറപ്പ് കച്ചവടത്തെ ലക്ഷ്യമിട്ട് നഗരത്തിലെത്തിയിരുന്നു. കരിമ്പ്, ചോളം കച്ചവടവും പൊടിപൊടിക്കുന്നു. കാര്‍ണിവല്‍ ഒടുവില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ചത് ജനത്തിരക്കേറാന് കാരണമായി. മുല്ലയ്ക്കല് ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിലാണു കാര്‍ണിവല്‍ നടക്കുന്നത്.കാര്‍ണിവല്ലിലെ വിവിധ റൈഡുകളിലും ജയിന്റ് വീലിലും കയറാന്‍ തിരക്കാണ്. എസ്ഡിവി സ്കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിനും തിരക്ക് വര്‍ദ്ധിച്ചു. അവസാന ചിറപ്പായ ഇന്ന് പതിവു പോലെ ഭീമാ ഗ്രുപ്പ് വകയാണ്. വെള്ളിയാഴ്ച ബീച്ച് ഫെസ്റ്റിവല്‍ ആരംഭിച്ചതോടെ ഇനി പുതുവത്സരത്തലേന്ന് വരെ ബീച്ചിലാകും ജനസമുദ്രമൊഴുകിയെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: