മാവേലിക്കര: രാഷ്ട്രീയ പ്രസംഗങ്ങളോട് സമൂഹത്തിന് താത്പര്യം കുറയുമ്പോള്‍ ആത്മീയ-സാംസ്കാരിക കുട്ടായ്മകളില്‍ ജനപങ്കാളിത്തം വര്‍ദ്ധിക്കുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. മാവേലിക്കര നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ കലാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാജ്പേയി ഭാരതം കണ്ട മികച്ച ഭരണകര്‍ത്താവായിരുന്നു. അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ് ഭാരതരത്നം. ജീവിതത്തില്‍ എളിമയും സ്വഭാവ ശുദ്ധിയും സത്യസന്ധതയും കാത്തു സൂക്ഷിച്ച വ്യക്തിത്വമാണ് വാജ്പേയി.
വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സത്ഭരണദിനമായി ഡിസംബര്‍ 25 അഘോഷിക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ എംപിമാര്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് അടക്കമുള്ള സമരങ്ങളാണ് നടത്തിയത്. ന്യൂനപക്ഷ വിരുദ്ധമെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും സംഭവിച്ചില്ല.
ക്രിസ്മസ് ആഘോഷിക്കേണ്ടവര്‍ അവധിയെടുത്തു. മറ്റുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചു. ഭാരതത്തില്‍ മതമുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. മതങ്ങള്‍ സമൂഹനന്മയ്ക്കും ഉന്നമനത്തിനും വേണ്ടിയായിരിക്കണം പ്രവൃത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യനന്മയ്ക്കും ഐക്യത്തിനും പ്രേരക ശക്തിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി അമ്യൂസ്മെന്റ് പാര്‍ക്കും മുന്‍ എംഎല്‍എ കെ.കെ. ഷാജു വിപണനമേളയും ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ.കെ.ആര്. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്യ അവതരിപ്പിച്ച മ്യൂസിക് ഷോയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: