ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ആറാട്ടും, മഞ്ഞനീരാട്ടും ഡിസംബര്‍ 27ന് നടക്കും. പന്ത്രണ്ടുനോയമ്പു മഹോത്സവത്തിന്റെ സമാപന ദിവസമായ രാവിലെ ഒമ്പതിനു ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മ ശാസാതാ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം, മുത്താരമ്മന്‍ കോവില്‍ നിന്നും എണ്ണക്കുടം വരവും, വാദൃമേളങ്ങളുടെയും മുത്തുക്കുടകളുടെയും, നിരവധി ഫ്ളോട്ടുകളുടെയും നിശ്ചലദൃശൃങ്ങളുടെയും, കെട്ടുകാഴ്ച്ചകളുടെയും അകമ്പടിയോടെ പതിനായികങ്ങളുടെ സാന്നിദ്ധത്തില്‍ ആഘോഷപൂര്‍വം ചക്കുളത്തുകാവിലേയ്ക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മഞ്ഞനീരാട്ടും, ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറിക്കും ക്ഷേത്ര മുഖൃകാര്യദര്ശി രാധാകൃഷ്ണന് നമ്പൂതിരിയുടെയും, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെയും ഒളശ മംഗലത്തില്ലത്ത് ഗോവിന്ദന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടക്കുന്നതാണ്. വൈകിട്ട് ആറിന് അര്‍ത്തിശേരി കാണിക്കമണ്ഡപത്തില്‍ നിന്നും വമ്പിച്ചതാലപ്പൊലി ഘോഷയാത്രയും രാത്രി ഒമ്പതിന് തൃശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആയോധനമുറകളുടെയും ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: