കാസര്‍കോട്: കാസര്‍കോട് മഹോത്സവം പാവപ്പെട്ടവര്‍ക്ക് സ്നേഹ സാന്ത്വനമേകുന്നു. 29 മുതല്‍ ജനുവരി 11 വരെ വിദ്യാനഗറിലുളള കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തില്‍ സമാഹരിക്കുന്ന തുകയില്‍ മിച്ചം വരുന്ന തുക സ്നേഹ സാന്ത്വന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു.
ചികിത്സക്കും മറ്റു അത്യാവശ്യകാര്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. മഹോത്സവത്തില്‍ സമാഹരിച്ച തുകയില്‍ ചെലവ് കഴിഞ്ഞ് മിച്ചം വന്നതില്‍ 2012-13 വര്‍ഷം 35000 രൂപയും, 2013-14 വര്‍ഷത്തില്‍ 191000 രൂപയും 2014-15 വര്‍ഷത്തില്‍ 180000 രൂപയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു.
ചികിത്സാ ചെലവ്, ഗൃഹനാഥന് മരണപ്പെട്ട കുടുംബാംഗങ്ങള്‍ക്കുളള സഹായധനം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുളള സഹായധനം, നിര്‍ധന കുടുംബത്തില്‍ മരണപ്പെടുന്നവരുടെ ശവസംസ്ക്കാര ചെലവ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സഹായ ധനം അനുവദിച്ചത്.
ഈ വര്‍ഷം സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ രണ്ട് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി വേഗതയേറിയ താരമെന്ന ബഹുമതി നേടിയ നായന്മാര്മൂല ടിെഎഎച്ച്എസ് വിദ്യാര്‍ത്ഥി ജ്യോതിപ്രസാദിന് കഴിഞ്ഞദിവസം 25000 രൂപ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: