കാസര്‍കോട്: നഗരത്തിന്റെ സമാധാനം കെടുത്തിയ ആബിദ് കൊലപാതകത്തിലെ പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുന്നു. സംഭവം നടന്ന് രണ്ടാ ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ മാത്രം പോലീസിന് കഴിയുന്നില്ലെന്നത് പ്രതികളെ സംരക്ഷിക്കുവാനുള്ള ബദ്ധപ്പാടാണെന്നും ആരോപണമുണ്ട്. പ്രതികള്‍ ആരാണെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ജില്ലാ പോലീസ് ചീഫിന് ഇവരുടെ പേര് പറയാനോ അറസ്റ്റ് ചെയ്യാനോ കഴിയാത്തത് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതികളെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ജനങ്ങള്‍ കാണുന്നത്.
സംഭവത്തെ തുടര്‍ന്ന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലസമായ നീക്കങ്ങള്‍ കാണിക്കുന്നത് ഉന്നത നേതാക്കളുമായി പ്രതികള്‍ക്കുള്ള ബന്ധം പുറത്ത് വിടാന്‍ പോലീസ് ഭയക്കുന്നു എന്നാണ്. യുവാവിന്റെ കൊലപാതകത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ തിരിയാന്‍ പോലീസിന്റെ മുട്ട് വിറയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാജ മണല്‍ പാസ് കേസ് മുക്കാന്‍ ശ്രമിച്ച ജില്ലാ പോലീസിന്റെ അടുത്ത വീഴ്ച്ചയായി ആബിദ് വധവും മാറിയേക്കാം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വ്യാജ മണല്‍ പാസ് കേസില്‍ ഉള്‍പ്പെട്ട മുസ്ലിം ലീഗ് പ്രതികളെ വിദേശത്തേക്ക് രക്ഷപ്പെടുത്താന്‍ പോലീസിന്റെ അകമഴിഞ്ഞ സഹായം ഉണ്ടായതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: