ആലപ്പുഴ: കായംകുളം, ആറാട്ടുപുഴ സ്വദേശികളായ മൂന്നു കുടുംബങ്ങള്‍ മതപരാവര്‍ത്തനം നടത്തി ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങി. ലൗജിഹാദ് അടക്കമുള്ള കാരണങ്ങളാല്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നവരാണു ഇന്നലെ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയത്.
കായംകുളം പുതുപ്പള്ളി വാരണപ്പള്ളി കിഴവൂര്‍ യക്ഷിയമ്മ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച വൈദിക കര്‍മ്മങ്ങളെ തുടര്‍ന്നാണ് ഈ കുടുംബങ്ങള്‍ സനാതന ധര്‍മ്മത്തിലേക്ക് മടങ്ങിയത്. കഴിഞ്ഞദിവസം സമീപപ്രദേശമായ ചേപ്പാട് 11 കുടുംബങ്ങളിലെ 32 പേരും ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്താന്‍ താത്പര്യം ഉള്ളവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് വിഎച്ച്പി നേതാക്കള്‍ അറിയിച്ചു.
മതപരാവര്‍ത്തന ചടങ്ങുകള്‍ക്ക് വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ് ജി.പടിക്കല്‍, സെക്രട്ടറി എന്‍. രാജന്, ജില്ലാ സേവാ പ്രമുഖ് സുജേഷ് കുമാര്‍, ജയചന്ദ്രന്, ട്രഷറര്‍ ഹരീഷ്, ഭാരവാഹികളായ പ്രസാദ്, ബെന്നി, ബിപിന്‍, സിനു ആനന്ദ്, കാര്‍ത്തിക്, ബെച്ചു എന്നിവര്‍ നേതൃത്വം നല്കി. മുന്‍കാലങ്ങളില്‍ അറിവില്ലായ്മയും സാമ്പത്തിക പരാധീനതയും ചൂഷണം ചെയ്ത് അന്യമതങ്ങളില്‍ ചേര്‍ന്ന് അവഗണനയും അവഹേളനവും നേരിടുന്ന നിരവധി കുടുംബങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തയാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: