ശബരിമല: ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ അവലോകനയോഗം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച സന്നിധാനത്ത് നടന്നു. ദേവസ്വം പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, ദേവസ്വംകമ്മീഷണര്‍ വേണുഗോപാല്‍ ഐഎഎസ്, പത്തനംതിട്ട ജില്ലാകളക്ടര്‍ എസ്.ഹരികിഷോര്‍, ജ്യോതിലാല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരണം നടത്തി. ശുചീകരണപ്രവര്‍ത്തനം, വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം, ഫോറസ്റ്റ് വകുപ്പ്, ജലവിതരണം, ആരോഗ്യം എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനം വിശദമായി യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അടിയന്തിരഘട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദേവസ്വം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രതേ്യക സംഘത്തെ നിയോഗിച്ചു.
തിരക്ക് കുറയ്ക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഭക്തര്‍ക്ക് അനുകൂലമായി സമഗ്രമായ നടപടിസ്വീകരിക്കാന്‍ സുരക്ഷാവിഭാഗം ഉദേ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: