മണ്ണാര്‍ക്കാട്: മലയോരമേഖലയില്‍ കാട്ടാന ആക്രമണം പതിവായതിനെ തുടര്‍ന്ന് കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴ്വാക്കായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ചത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോട്ടോപ്പാടം കച്ചേരിപറമ്പില്‍ പുളിപ്പിച്ചിപാറയില് ജനവാസകേന്ദ്രത്തില്‍ കാട്ടാനയിറങ്ങി വന്നാശമുണ്ടാക്കിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച സ്ഥലം എംഎല്‍എ ആക്രമണം നേരിട്ടവര്‍ക്ക് ധനസഹായം നല്‍കണമെന്ന് വനംകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം നടന്ന് മാസങ്ങളായിട്ടും അധികൃതരുടെ പക്കല്‍നിന്നും യാതൊരുനടപടിയും ഉണ്ടായില്ല. കര്‍ഷകരില്‍നിന്നും അപേക്ഷ ലഭിച്ചെങ്കിലും ആശ്രിതര്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടാനകളെ തുരത്താനായി വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതിവേലികള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ലക്ഷക്കണക്കിനു രൂപയാണ് ഓരോവര്‍ഷവും വനംവകുപ്പ് സൗരോര്‍ജവേലി നിര്‍മിക്കാനായി ചെലവഴിക്കുന്നത്. എന്നിട്ടും കാട്ടാന ആക്രമണഭീതി മാറ്റൂവാനായി കഴിഞ്ഞിട്ടില്ല. കാട്ടാനയ്ക്കു പുറമേ പുലിഭീഷണിയും മലയോരമേഖലയില്‍ നിലനില്‍ക്കുന്നുണ്ട. നഷ്ടപരിഹാരം നല്കുന്നതില് വനംവകുപ്പ് വീഴ്ചവരുത്തുന്നുണ്ടെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: