മുഹമ്മ: അടുക്കളയില്‍ സിലിണ്ടര്‍ മാറ്റിവയ്ക്കുന്നതിനിടെ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. മുഹമ്മ എട്ടാം വാര്‍ഡ് കന്നിട്ട വെളിയില്‍ സാനുമേനോന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് പാചകവാതകം ചോര്‍ന്നത്. കാലിയായ സിലിണ്ടര്‍ മാറ്റി പുതിയ സിലിണ്ടര്‍ അടുപ്പില്‍ ഘടിപ്പിക്കുന്നതിനിടെയാണ് പാചകവാതകം ചോര്‍ന്നത്. സമീപത്ത് തീ അടുപ്പില്‍ തീ കത്തുന്നുമുണ്ടായിരുന്നു. ഉടനെ സിലിണ്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ അഗ്നിബാധ ഒഴിവായി. ആലപ്പുഴയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് പാചകവാതക ചോര്‍ച്ച ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: