ആലപ്പുഴ: വൈവിധ്യങ്ങളുടെ കലവറയൊരുക്കി കാര്‍ഷിക വ്യവസായിക പ്രദര്‍ശനം മനം കവരുന്നു. കാര്‍ഷിക വിളകളും ഭക്ഷണ സാധനങ്ങളും പച്ചക്കറി വിത്തുകളും നിത്യോപയോഗത്തിനുതകുന്ന വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളും വിവിധതരം പൂച്ചെടികളും ഫല വൃക്ഷങ്ങളും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമെല്ലാം കാണുന്നതിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കാര്‍ഷികമേഖലയെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ തരം കാര്‍ഷികവിളകളുടെ പ്രദര്‍ശനമാണ് കൂടുതല്‍ ആകര്‍ഷിക്കുന്നത്. 48 കിലോയുള്ള കപ്പയും കൂറ്റന്‍ ചേനയും ഒരു കുലയില്‍ 50 ലേറെ തേങ്ങകളും ഇളനീരിനായി ഉപയോഗിക്കുന്നയിനവും വിവിധയിനം കാച്ചിലുകളും ആള്‍പൊക്കത്തിലുള്ള ചീരയും പലതരം കാന്താരികളും ചേമ്പുമെല്ലാം കര്‍ഷകപ്രേമികളെ ആകര്‍ഷിക്കും. ലഘുഭക്ഷണം ലഭിക്കുന്ന സ്റ്റാളുകളുമുണ്ട്. ഒന്നിലധികം ഐസ്ക്രീം സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ ഗൃഹാതുരത്വത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ നാരങ്ങാമിഠായിയും തേന്‍മിഠായിയും ചൂടുകപ്പലണ്ടി മിഠായിയുമായുള്ള സ്റ്റാളുകളും ശ്രദ്ധേയമാകുന്നു.
അലങ്കാര കമ്മലുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ശില്പങ്ങള്, വസ്ത്രത്തിലെയും മറ്റും കറ കളയുന്നതിനുള്ള രാസവസ്തുക്കള്‍, പച്ചക്കറികളിലെ വിഷം കളയുന്നതിനുള്ള നൂതന സംവിധാനം. ജൈവ പച്ചക്കറി വളം, കാര്‍ഷിക ഗ്രാമത്തിന്റെ ചെറുരൂപം, വിവിധയിനം പച്ചക്കറി വിത്തുകള്‍ തുടങ്ങിയയവയും ഉണ്ട്. വിവിധയിനം ചെടികള്‍ കാന്‍സറിന് പ്രതിരോധ മരുന്നെന്ന പേരുള്ള ലക്ഷ്മിതരു തുടങ്ങിയ വിവിധയിനം സസ്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉള്‍പ്പടെ സമഗ്രമാണ് എസ്ഡിവി മെതാനത്ത് നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: