ചേര്‍ത്തല: ചേര്‍ത്തലയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 796 പേരുടെ ലൈസന്‍സ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ റദ്ദാക്കിയതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.വി. ബിജു, ടോജോ തോമസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ ബേബി ജോണ്‍, സുജീഷ് എന്നിവര്‍ അറിയിച്ചു. പരിശോധനയ്ക്കിടയില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും എന്നുള്ളതിനാല്‍ പിടിക്കപ്പെടുന്നവര്‍ ലൈസന്‍സ് ഇല്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ലൈസന്‍സ് ഇല്ലെങ്കില്‍ റദ്ദാക്കുവാനോ, സസ്പെന്‍ഡ് ചെയ്യുവാനോ കഴിയില്ലെന്ന കാരണത്താലാണ് കള്ളം പറഞ്ഞ് നടപടിയില്‍ നിന്ന് രക്ഷപെടുന്നത്. രാത്രികാലങ്ങളില്‍ അപകടത്തില്‍ പെടുന്ന ഇരുചക്രവാഹനങ്ങളില്‍ ഭൂരിഭാഗവും മദ്യം കഴിച്ച് വണ്ടിയോടിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: