ആലപ്പുഴ: ജില്ലയില്‍ ബാങ്കുകള്‍ ഈ സാമ്പത്തികവര്‍ഷം സപ്തംബര്‍ 30 വരെ 11,759.25 കോടി രൂപ വായ്പ നല്കി യതായി കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാന്‍ പ്രകാരം കാര്‍ഷികവായ്പയായി മാത്രം 1,254.07 കോടി രൂപ ഇക്കാലയളവില്‍ വിതരണം ചെയ്തു. ബാങ്കുകളില്‍ 19,584.41 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. നിക്ഷേപ- വായ്പാ അനുപാതം 60.04 ആണ്. മുന്‍ഗണനാ വിഭാഗത്തില്‍ 8,474.85 കോടി രൂപ വായ്പ നല്കി.
കഴിഞ്ഞ മൂന്നു മാസക്കാലത്ത് നിക്ഷേപത്തില്‍ 286.1 കോടി രൂപയുടെ വര്‍ദ്ധന ഉണ്ടായപ്പോള്‍ വായ്പ 422.26 കോടി വര്‍ദ്ധിച്ചു. എന്‍ആര്‍ഐ നിക്ഷേപത്തില്‍ 316.66 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. മുന്‍ഗണനാ വിഭാഗത്തിലായി 2,129.7 കോടി രൂപ നല്‍കിയിട്ടുണ്ട്. എസ്സി/എസ്ടി വിഭാഗത്തിന് ഈ ക്വാര്‍ട്ടറില്‍ 494 കോടി രൂപ വായ്പ നല്കി. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി 37,002 പേര്‍ക്ക് 307.83 കോടി രൂപ നല്കി. കഴിഞ്ഞ മൂന്നു മാസക്കാലത്തു മാത്രം 1,691 പേര്‍ക്ക് വിദ്യാഭ്യാസ വായ്പ നല്കി. 34.15 കോടി രൂപയാണ് ഇക്കാലത്തു വിദ്യാഭ്യാസ വായ്പയായി വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: