ആലപ്പുഴ: പോലീസ് മര്‍ദനത്തെ തുടര്‍ന്ന് പതിനേഴുകാരന്റെ കൈവിരല്‍ ഒടിഞ്ഞ സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കിടങ്ങാംപറമ്പ് ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നിഖിലിനാണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ മര്‍ദനമേറ്റത്. കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസും കേസെടുത്തു. ഉത്സവത്തിനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിനായി പോലീസ് ലാത്തിവീശിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയെയും പോലീസ് ലാത്തിക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ അറിയിച്ചതായി ബാലക്ഷേമസമിതി അംഗം അഡ്വ. അബ്ദുള്‍ സമദ് പറഞ്ഞു. കുട്ടിയെ മര്‍ദിച്ചത് ചോദ്യം ചെയ്തതിന് നോര്‍ത്ത് എസ്ഐയുടെ സാന്നിദ്ധ്യത്തില്‍ തന്നെയും പോലീസ് മര്‍ദിച്ചതായി അച്ഛന് പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തതായി അബ്ദുള്‍ സമദ് അറിയിച്ചു. പോലീസിനെതിരെ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ഇരുസംഘങ്ങള്‍ ഏറ്റുമുട്ടിയപ്പോഴാണോ അതോ പോലീസ് ലാത്തിവീശിയപ്പോഴാണോ കുട്ടിക്ക് പരുക്കേറ്റതെന്ന കാര്യം വ്യക്തമല്ലെന്ന് സിഐ: വി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: