ആലപ്പുഴ: ചിറപ്പ് മഹോത്സവം അവസാനിക്കാന്‍ നാലുദിവസം മാത്രം അവശേഷിക്കെ മുല്ലയ്ക്കല് തെരുവില്‍ ജനങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചു. കഴിഞ്ഞദിവസം ക്ഷേത്ര സംരക്ഷണ സമിതിയുടെയും ശ്രീ രാജരാജേശ്വരി സേവാ സമിതിയുടെയും ആഭിമുഖ്യത്തിലായിരുന്നു ചിറപ്പ് നടത്തിയത്. ഉച്ചയ്ക്ക് നടന്ന പ്രസാദമൂട്ട് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രദീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് എം. ശ്രീകുമാര്‍, സേവാസമിതി കോര്‍ഡിനേറ്റര്‍ എസ്. വിനോദ്, തങ്കച്ചന്, ശരത് എന്നിവര്‍ നേതൃത്വം നല്കി. 2,500 ഓളം പേര് പ്രസാദമൂട്ടില്‍ പങ്കെടുത്തു. 103-ാമതു തുളസിപ്പറ സമര്‍പ്പിച്ച തുളസീദാസ രാജപ്പനെ എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് ആദരിച്ചു. ഉത്സവപ്രേമികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കാര്‍ണിവല്‍ മുല്ലയ്ക്കലില്‍ തുടങ്ങി. ബുധനാഴ്ച ഒമ്പതാം ചിറപ്പാണ്. 27ന് സമാപിക്കും. പതിവുപോലെ ഭീമ ആന്‍ഡ് ബ്രദറിന്റെ വകയാണ് അവസാന ചിറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: