കൊച്ചി: മദ്യനയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും യോജിച്ചുപോകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം.
മദ്യനയം ചര്‍ച്ചചെയ്ത് തീരുമാനിച്ചത് യുഡിഎഫ് യോഗത്തിലാണ്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ഘടകകക്ഷിയായ മുസ്ലീംലീഗും അഭിപ്രായവ്യത്യാസം അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് തങ്കച്ചന് പറഞ്ഞു.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: