മാവേലിക്കര: ജനുവരി രണ്ടുമുതല്‍ ഗോവയില്‍ ആരംഭിക്കുന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍-16 വനിത ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ കേരള ടീമിലേക്ക് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ ആദിത്യ രാജീവനെ തെരഞ്ഞെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആദിത്യ ആള് റൗണ്ടര്‍ ആയാണ് ടീമില്‍ ഇടം നേടിയത്. ജില്ലയില്‍ നിന്ന് കേരള ടീമിലേക്ക് തെരഞ്ഞെടുക്കുന്ന ഏക താരമാണ് ആദിത്യ. എട്ടാംക്ലാസ് വരെ അത്ലറ്റിക്സില് 400, 600 ഇനങ്ങളില്‍ സബ്ജില്ല, ജില്ലാ മത്സരങ്ങളിലെ താരമായിരുന്നു. പിന്നീട് ക്രിക്കറ്റ് മാത്രം പരിശീലനം നടത്തിയാണ് ടീമില്‍ അംഗമായത്. മൂന്ന് വര്‍ഷമായി ജില്ലാ ടീം അംഗമാണ്. മാവേലിക്കര പുതിയകാവ് കുന്നേഴത്ത് കിഴക്കേതില്‍ രാജിവന്-വിദ്യ ദമ്പതികളുടെ മകളാണ്. സഹോദരന് പത്താംക്ലാസ് വിദ്യാര്‍ത്ഥി അഖില്‍ സ്കൂള്‍ ക്രിക്കറ്റ് ടീം അംഗമാണ്. തലശേരിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിനു ശേഷം ഡിസംബര്‍ 27ന് ഗോവയ്ക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: