ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച നടക്കും. രാവിലെ പത്തിനു മഹാകലശാഭിഷേകം. വൈകിട്ടു മൂന്നിനു ചക്കുളത്തുകാവിലമ്മയ്ക്ക് ചാര്ത്തുവാനുളള തങ്ക തിരുവാഭരണം കാവുംഭാഗം തിരു ഏറങ്കാവ് ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും നിരവധി ഫ്ളോട്ടുകളുടെയും നിശ്ചലദൃശ്യങ്ങളുടെയും കെട്ടുകാഴ്ചകളുടെയും അകമ്പടിയോടെ ആഘോഷപുര്‍വ്വം ചക്കുളത്തുകാവിലേയ്ക്ക് എഴുന്നള്ളിക്കും.
അമുല്യമായ രത്നങ്ങള്‍ പതിച്ച് എട്ടു തൃക്കൈകളും കിരീടവും മനോഹരമായി രുപകല്‍പ്പന ചെയ്തിരിക്കുന്ന ദേവിയുടെ തിരുവാഭരണം ശില്‍പ്പ സൗന്ദര്യത്തിന്റെ വിസ്മയമാണ്. ഘോഷയാത്ര കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുമ്പ്രം വഴി ക്ഷേത്രത്തിലെത്തുമ്പോള്‍ നെടുമ്പ്രം പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും കാവടിവിളക്ക്, ചക്കുളത്തുകാവ് ജങ്ഷനില്‍ ആയിരങ്ങളുടെ താലപ്പൊലി എന്നിവ ഘോഷയാത്രയോയൊപ്പം അണി ചേരും. ക്ഷേത്രത്തിലെത്തിയാലുടന്‍ തിരുവാഭരണം ചാര്‍ത്തി അഷ്ടൈശ്വര്യ ദീപാരാധനയും പുജയും നടക്കും.
തിരുവാഭരണ ഘോഷയാത്രയ്ക്ക് ക്ഷേത്രകാരൃദര്ശി മണിക്കുട്ടന് നമ്പുതിരി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ ഗോപാലകൃഷ്ണന് നായര്‍, ഹരിക്കുട്ടന് നമ്പൂതിരി, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ നേതൃത്വം വഹിക്കും. വൈകിട്ട് ഏഴിനു നര്‍ത്തകി ഗീത പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: